
സ്വന്തം നിലപാടുകള് പറയുമ്പോള് അതിന് താഴെ വന്ന് തെറിവിളിക്കാനും, ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഒരു ചിത്രം പോസ്റ്റ് ചെയ്യുമ്പോള് അവിടെ വന്ന് ലൈംഗികാധിക്ഷേപം നടത്താനും, വായിൽ തോന്നിയ പരാമര്ശങ്ങളെല്ലാം നടത്താനുമുള്ള കുത്തഴിഞ്ഞ സ്വാതന്ത്ര്യം സൈബര് ലോകത്ത് ഭയാനകമാം വിധമാണ് വളര്ന്നുകൊണ്ടിരിക്കുന്നത്. മിക്കപ്പോഴും സ്ത്രീകളാണ് ഇതിന് ഇരയാകേണ്ടിവരുന്നതെന്ന് ഉറപ്പിച്ചു പറയാനും കഴിയും.