
യൂറോപ്യൻ കോടീശ്വരന്മാരുടെ ഇഷ്ട നഗരമായി മാറിയിരിക്കുകയാണ് ഇന്ന് ആഗോള ഹൈടെക് നഗരമായ ദുബായ്. പത്ത് വർഷത്തിനിടെ യുകെയിൽ നിന്ന് ദുബായിലേക്ക് ഒഴുകിയത് 1500 ഓളം സമ്പന്നരാണ്. 250-ലേറെ വമ്പന്മാര് ഈ വര്ഷം ദുബായിലേക്ക് താമസം മാറ്റുമെന്നും റിപ്പോർട്ടുണ്ട്. പാരീസിലേക്കും യു കെ കോടീശ്വരന്മാർ ചേക്കേറിയിട്ടുണ്ട്. ആഗോള വെൽത്ത് ഇന്റലിജൻസ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്താണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.