
ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാവുന്നവർ നിരവധിപ്പേരുണ്ട്. പലരും ഇതൊക്കെ പുറത്തുപറയാൻ മടിക്കാറുമുണ്ട്. മിക്ക സൈബർ സാമ്പത്തിക തട്ടിപ്പുകളും ആരംഭിക്കുന്നത് ചില ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ്. നോക്കുമ്പോൾ നമുക്ക് ലളിതമായ ടെക്സ്റ്റ് മെസേജാണെന്ന് തോന്നാം. എന്നാൽ ഇരയെ ആകർഷിച്ച് ലിങ്ക് വഴി മറ്റ് ആപ്ലിക്കേഷനിലേക്കോ വെബ്സൈറ്റിലേക്കോ എത്തിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.