
ഇന്ത്യൻ സിനിമാ വ്യവസായം മുഴുവനും 'ഇന്ത്യൻ' സിനിമയുടെ സീക്വലിനായി കാത്തിരിക്കുകയാണ്. ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ശങ്കറും ഉലകനായകൻ കമൽ ഹാസനും വീണ്ടും ഒന്നിക്കുമ്പോൾ ചെറുതൊന്നുമായിരുന്നില്ല പ്രതീക്ഷ. എന്നാൽ സിനിമയുടെ സംഗീതം നിരാശപ്പെടുത്തിയെന്ന പ്രതികരണമാണ് ആദ്യ മിനിറ്റുകളിൽ തന്നെ ലഭിച്ചത്.
ദിവസങ്ങൾക്കിപ്പുറം കമൽ ഹാസന്റെ പിറന്നാളിന് മുന്നോടിയായി എ ആർ റഹ്മാൻ സംഗീതത്തിനൊപ്പം മണിരത്നം ചിത്രം തഗ് ലൈഫിന്റെ ടൈറ്റിൽ റിവീലെത്തി. 'രംഗരായ ശക്തിവേൽ നായ്ക്കൻ' എന്ന കഥാപാത്രത്തെ പ്രേക്ഷകനു മുന്നിൽ അവതരിപ്പിച്ച ടൈറ്റിൽ വിഡിയോ എ ആർ റഹ്മാൻ മാജിക് എന്താണെന്ന് ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നതായി.
എ ആർ റഹ്മാന്റെ കാലം കഴിഞ്ഞുവെന്നും അനിരുദ്ധ് ആ സ്ഥാനം കൈയ്യടക്കിയെന്നുമുള്ള ചർച്ചകൾക്ക് കൂടിയാണ് ഇതോടെ തിരിച്ചടിയായത്.