ഹൈക്കോടതിയില് നാല് സ്ഥിരം ജഡ്ജിമാര് ചുമതലയേറ്റു

ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി സത്യവാചകം ചൊല്ലിക്കൊടുത്തു

dot image

കൊച്ചി: കേരള ഹൈക്കോടതിയില് സ്ഥിരം ജഡ്ജിമാരായി നിയമിക്കപ്പെട്ട നാല് ജഡ്ജിമാര് ചുമതലയേറ്റു. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, സി കെ ജയചന്ദ്രന്, സോഫി തോമസ്, പി ജി അജിത് കുമാര് എന്നിവരാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. ഹൈക്കോടതിയില് സംഘടിപ്പിച്ച ചടങ്ങില് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി സത്യവാചകം ചൊല്ലിക്കൊടുത്തു.

സ്ഥിരം ജഡ്ജിമാരായി നിയമിക്കപ്പെടും മുന്പ് ഹൈക്കോടതിയില് അഡീഷണല് ജഡ്ജിമാരായിരുന്നു നാല് പേരും. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്ശ അനുസരിച്ച് രാഷ്ട്രപതിയാണ് നാല് പേരുടെയും നിയമന ഉത്തരവ് ഇറക്കിയത്.

dot image
To advertise here,contact us
dot image