
/in-depth/judiciary/2023/07/01/tushar-mehta-re-appointment-as-solicitor-general-of-india
ന്യൂഡല്ഹി: ഇന്ത്യയുടെ സോളിസിറ്റര് ജനറലായി തുഷാര് മേത്തക്ക് പുനര്നിയമനം. മേത്തയെ കൂടാതെ, വിക്രംജിത് ബാനര്ജി, കെ എം നടരാജ്, ബല്ബീര് സിംഗ്, എസ് വി രാജു, എന് വെങ്കിട്ടരാമന്, ഐശ്വര്യ ഭാട്ടി എന്നിങ്ങനെ ആറ് അഡീഷണല് സോളിസിറ്റര് ജനറല്മാര്ക്കും പുനര്നിയമനം നല്കി. ക്യാബിനറ്റ് അപ്പോയിന്മെന്റ് കമ്മിറ്റിയുടേതാണ് നടപടി.
മൂന്ന് വര്ഷമാണ് ഇവരുടെ കാലാവധി. 2018 ലാണ് തുഷാര് മേത്ത ഇന്ത്യയുടെ സോളിസിറ്റര് ജനറലായി നിയമിതനായത്. 2014 മുതല് അഡിഷണല് സോളിസിറ്റര് ജനറലായിരുന്നു. 1987 ല് അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച മേത്ത 2007 ല് ഗുജറാത്ത് ഹൈക്കോടതിയില് സീനിയര് അഭിഭാഷകനായും 2008ല് അഡീഷണല് അഡ്വക്കേറ്റ് ജനറലായും നിയമിതനായി.