
ശിവകാര്ത്തികേയന്റെ ചിത്രീകരണം നടത്തുന്ന എസ് കെ 23യിലേക്ക് വിദ്യുത് ജംവാളിനും വിക്രാന്ത്യെയ്ക്കും ശേഷം നടന് ഷബീര് കല്ലറയ്ക്കലും എത്തി. ചിത്രത്തിന്റെ സംവിധായകന് എ ആര് മുരുഗദോസാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. 'ഡാന്സിംഗ് റോസ് ഷബീര് ഇപ്പോള് എസ് കെ എആര്എമ്മിന്റെ ഭാഗമാണെന്ന് വെളിപ്പെടുത്തുന്നതില് ആവേശമുണ്ട്. ഒരു മികച്ച പ്രതിഭ, അദ്ദേഹത്തോടൊപ്പം ആക്ഷന് രംഗങ്ങള് ചിത്രീകരിക്കാന് കാത്തിരിക്കുകയാണ്' എന്നും അദ്ദേഹം കുറിച്ചു.
സംവിധായകന് മുരുഗദോസുമായുള്ള ശിവകാര്ത്തികേയന്റെ ആദ്യ ചിത്രമാണിത് എസ് കെ 23. സ്പോര്ട്സ് പ്രമേയമായി വന്ന, ക്രിഷ് തിരുകുമാരന് സംവിധാനം ചെയ്ത മാന് കരാട്ടെയുടെ നിര്മ്മാതാവാണ് മുരുഗദോസ്. രുക്മിണി വസന്ത് ആണ് ചിത്രത്തിലെ നായിക.
പ്രസാദ് എന്.വിയാണ് ചിത്രത്തിന്റെ നിര്മ്മാതാവ്. സുദീപ് ഇളമണാണ് ഛായാഗ്രാഹകന്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.