
Jun 1, 2025
04:28 AM
താന് മ്യൂസിക് സ്റ്റുഡിയോ സ്ഥാപിക്കുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ഒരു കാലമുണ്ടായിരുന്നുവെന്നും ആ സമയത്ത് അമ്മയായിരുന്നു സഹായിച്ചതെന്നും ഓര്മിച്ച് എ ആർ റഹ്മാൻ. സ്റ്റുഡിയോയിലേക്കുള്ള ആദ്യ ഉപകരണങ്ങൾ വാങ്ങാൻ അമ്മയ്ക്ക് തൻ്റെ ആഭരണങ്ങൾ വിൽക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. അടുത്തിടെ നെറ്റ്ഫ്ലിക്സിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്.
“ഞാൻ എൻ്റെ സ്റ്റുഡിയോ നിർമ്മിക്കുമ്പോൾ, ഒരു ആംപ്ലിഫയര് വാങ്ങാൻ പോലും പണമില്ലായിരുന്നു. ഒന്നും വാങ്ങാൻ പണമില്ലാതെ ഞാൻ അവിടെ ഇരിക്കുകയായിരുന്നു. എൻ്റെ അമ്മ ആഭരണങ്ങൾ പണയം വെച്ച ശേഷമാണ് എൻ്റെ ആദ്യത്തെ റെക്കോർഡർ വന്നത്. അപ്പോഴാണ് എനിക്ക് കരുത്ത് തോന്നിയത്. എനിക്ക് എൻ്റെ ഭാവി കാണാൻ കഴിഞ്ഞു, ആ ഒരു നിമിഷത്തില് എന്റെ ജീവിതം മാറി'', അദ്ദേഹം പറഞ്ഞു. കോളേജിൽ പോകാത്തതിനെ കുറിച്ചും, കുട്ടിക്കാലത്ത് സംഗീതവുമായി സമ്പർക്കം പുലർത്തിയതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. കോളേജിൽ പോകാത്തതിനാൽ തനിക്ക് എന്തോ നഷ്ടമായത് പോലെ തോന്നിയെന്നും എആർ റഹ്മാൻ കൂട്ടിച്ചേർത്തു.