വെട്രിവേല് ഷണ്മുഖത്തിനും ഓട്ടോ ബില്ലക്കും ജോസച്ചായനോട് മുട്ടി നില്ക്കാനാവുമോ?; ടര്ബോ വരുന്നു

മിഥുന് മാനുവല് തോമസിന്റേതാണ് തിരക്കഥ.

dot image

കന്നഡ സിനിമാ ലോകത്ത് നിന്നും തെലുങ്ക് സിനിമാ ലോകത്ത് നിന്നും രണ്ട് മികച്ച താരങ്ങള് ഭാഗമാവുന്നു എന്ന പ്രത്യേകത മമ്മൂട്ടിയുടെ ടര്ബോയ്ക്കുണ്ട്. രാജ് ബി ഷെട്ടിയും സുനിലുമാണ് ഈ താരങ്ങള്. അത് കൊണ്ട് തന്നെ ചിത്രത്തിന് വലിയ ഹൈപ്പാണ് ഇപ്പോള് തന്നെയുള്ളത്.

വെട്രിവേല് ഷണ്മുഖന് എന്ന കഥാപാത്രത്തെയാണ് രാജ് ബി ഷെട്ടി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്ട്ടുകള്. സുനിലാവട്ടെ ഓട്ടോ ബില്ല എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും വിവരമുണ്ട്.

മെയ് 23 ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. മിഥുന് മാനുവല് തോമസിന്റേതാണ് തിരക്കഥ. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില് ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷന് ബ്ലര് മെഷര്മെന്റിന് അനുയോജ്യമായ 'പര്സ്യുട്ട് ക്യാമറ' ടര്ബോയില് ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കി.മീ സ്പീഡ് ചേസിങ് വരെ ഇതില് ചിത്രീകരിക്കാം. 'ട്രാന്ഫോര്മേഴ്സ്', 'ഫാസ്റ്റ് ആന്ഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളില് ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡില് 'പഠാന്' ഉള്പ്പെടെയുള്ള ചിത്രങ്ങളില് പര്സ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

മമ്മൂട്ടി കമ്പനിയുടെ ബാനറില് മമ്മൂട്ടി തന്നെയാണ് ചിത്രം നിര്മ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില് അവതരിപ്പിക്കുന്നത്.

dot image
To advertise here,contact us
dot image