
ജനപ്രിയനടി തൃഷയുടെ അടുത്ത തെലുങ്ക് ചിത്രം ഉടനെനന്ന് സൂചന. സിനിമയുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വിശ്വംഭര എന്ന ചിത്രത്തിലൂടെയാണ് തൃഷ തെലുങ്ക് സിനിമയിലേക്ക് തിരിച്ചുവരുന്നത്.
അതിന് ശേഷം തെലുങ്ക് സൂപ്പർ സ്റ്റാർ വെങ്കിടേഷിൻ്റെ നായികയായിട്ടാണ് തൃഷ എത്തുന്നത്. ഒരു കൊമേഴ്സ്യൽ എൻ്റർടെയ്നറായ ചിത്രം സ്റ്റാർ ഡയറക്ടർ അനിൽ രവിപുടിയാണ് സംവിധാനം ചെയ്യുന്നത്. നിർമ്മാതാക്കൾ നായികയായി അഭിനയിക്കാൻ തൃഷയെ സമീപിച്ചു എന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.
നിർമാതാക്കളുമായി നടത്തിയ നീണ്ട ചർച്ചകൾക്ക് ശേഷം തൃഷ സിനിമക്കായി ഡേറ്റ് നൽകിയിട്ടുണ്ടെന്നുമാണ് വിവരം. നീണ്ട ഇടവേളക്ക് ശേഷമാണ് തൃഷ തെലുങ്ക് സിനിമയിലേക്ക് തിരിച്ചു വരുന്നത്.
വേനൽകാലമല്ലേ പുറത്ത് ഇറങ്ങുമ്പോൾ സൺസ്ക്രീനുകൾ നിർബന്ധം; സൺസ്ക്രീനുകൾ എങ്ങനെ തിരഞ്ഞെടുക്കാം