ജോക്കര് അക്രമത്തെ മഹത്വവല്ക്കരിക്കുന്നില്ലെന്ന പരാമര്ശം; പാര്വതി തിരുവോത്തിനെതിരെ സന്ദീപ് റെഡ്ഢി

2019-ലാണ് വിഷയത്തിനാസ്പദമായ പരാമർശം പാർവതി നടത്തിയത്

dot image

പാര്വതി തിരുവോത്തിനെതിരെ സംവിധായകന് സന്ദീപ് റെഡ്ഢി വാങ്ക. അര്ജുന് റെഡ്ഢി, കബീര് സിങ് എന്നീ സിനിമകളെ വര്ഷങ്ങള്ക്ക് മുമ്പ് വിമര്ശിച്ചതിനാണ് സന്ദീപ് റെഡ്ഢിയുടെ മറുപടി. ജോക്കര് കൊലപാതകത്തെ മഹത്വവല്ക്കരിക്കുന്നില്ലെന്ന് അവര് ഒരു അഭിമുഖത്തില് പറഞ്ഞത് ഞെട്ടലുണ്ടാക്കിയെന്നാണ് സന്ദീപ് പറഞ്ഞത്. സിദ്ധാര്ത്ഥ് കണ്ണന് നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം.

''മലയാളത്തില് ഒരു നടിയുണ്ട്. അവരുടെ പേര് പാര്വതി തിരുവോത്ത് എന്നാണെന്ന് കരുതുന്നു. ജോക്കര് കൊലപാതകത്തെ മഹത്വവല്ക്കരിക്കുന്നില്ലെന്ന് അവര് ഒരു അഭിമുഖത്തില് പറഞ്ഞു. ഒരു ഗാനം കേട്ട് ജോക്കര് ഏണിപ്പടിയില് നിന്നും ഡാന്സ് കളിക്കുമ്പോള് അത് മഹത്വവല്ക്കരണമായി അവര്ക്ക് തോന്നിയില്ല. എനിക്ക് അത് ഞെട്ടലുളവാക്കി. ഒരു നല്ല നടിയായ അവര്ക്ക് ജോക്കര് ആക്രമണത്തെ മഹത്വവല്ക്കരിക്കാതെ തോന്നുകയും കബീര് സിങ്ങ് മഹത്വവല്ക്കരിക്കുന്നതുമായി തോന്നിയാല് പൊതു സമൂഹത്തില് നിന്നും നാമെന്താണ് പ്രതീക്ഷിക്കേണ്ടത്'', സന്ദീപ് റെഡ്ഢി പറഞ്ഞു.

2019-ലാണ് വിഷയത്തിനാസ്പദമായ പരാമർശം പാർവതി നടത്തിയത്. അര്ജുന് റെഡ്ഢിയും കബീര് സിങ്ങും അക്രമങ്ങളുടെ മഹത്വവല്ക്കരണത്തിന്റെ ദൃശ്യവല്ക്കരണമാണെന്നും ജോക്കര് അങ്ങനെയല്ലെന്നുമായിരുന്നു പാര്വതി ഒരഭിമുഖത്തിൽ പറഞ്ഞത്. എല്ലാവരെയും കൊല്ലണമെന്ന രീതിയില് ജോക്കറിലെ ജ്വോകിന് അഭിനയിച്ചിട്ടില്ലെന്നും പാര്വതി പറഞ്ഞിരുന്നു. ഇതിനാണ് സന്ദീപ് റെഡ്ഢി വാങ്ക മറുപടി നൽകിയത്.

dot image
To advertise here,contact us
dot image