ഉണ്ണി മുകുന്ദന്റെ 'ഗെറ്റ് സെറ്റ് ബേബി'; ചിത്രത്തിൻ്റെ പൂജ ചോറ്റാനിക്കരയിൽ നടന്നു

ജനുവരി പതിനേഴിന് ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിക്കും.

dot image

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോൺ കർമ്മം ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തിൽ നടന്നു. സംവിധായകൻ വിനയ് ഗോവിന്ദ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നിർമ്മാതാവ് സജീവ് സോമൻ ആദ്യ ക്ലാപ്പടിച്ചു. ഉണ്ണിമുകുന്ദൻ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില് അവതരിപ്പിക്കുന്നതെന്നാണ് വിവരം.

പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന, ശക്തമായ നായികാ കഥാപാത്രത്തെയാണ് നിഖില വിമൽ അവതരിപ്പിക്കുന്നത്.സ്കന്ദ സിനിമാസ്, കിംഗ്സ് മെൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ആധുനിക ജീവിതത്തിലെ രസങ്ങളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയാണ് ചിത്രം അവതിരിപ്പിക്കുന്നത്. ജനുവരി പതിനേഴിന് ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിക്കും.

ടൊവിനോ ഡബിൾ റോളിൽ?; 'അന്വേഷിപ്പിൻ കണ്ടെത്തും' ഒഫീഷ്യൽ പോസ്റ്റർ പുറത്തിറക്കി

വൈ വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണമെഴുതിയിരിക്കുന്നത്. ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ. എഡിറ്റർ-മഹേഷ് നാരായണൻ, സംഗീതം- സാം സി എസ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ-സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം-സമീറാ സനീഷ്, സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എബി ബെന്നി, രോഹിത് കിഷോർ.

dot image
To advertise here,contact us
dot image