
സിവില് സര്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഏതൊരു വിദ്യാര്ത്ഥിയെയും സംബന്ധിച്ച് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളുടെ ഗുണമേന്മ വളരെ വലുതാണ്. അത്തരത്തില് മികച്ച അധ്യാപകര്, അപ്ഡേറ്റഡായിട്ടുള്ള സ്റ്റഡി മെറ്റീരിയല്സ്, പേര്സണലൈസ്ഡ് ട്രെയിനിങ് തുടങ്ങിയ എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില് നല്കി നൂറുകണക്കിന് വിജയികളെ സൃഷ്ടിച്ച അക്കാദമിക്ക് ടീമായി മാറിയിരിക്കുകയാണ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമി.
രാജ്യത്തെ ഏറ്റവും മിടുക്കരായ പരിശീലകരെ അണിനിരത്തിക്കൊണ്ട് ഏറ്റവും നിലവാരമുള്ള സിവില് സര്വീസ് പരിശീലനമാണ് കുറഞ്ഞ ചിലവില് ഗോകുലം സീക്ക് അക്കാദമി നല്കുന്നത്. വിദ്യാര്ത്ഥികള്ക്ക് ആദ്യ ശ്രമത്തില് തന്നെ സിവില് സര്വീസ് പരീക്ഷ വിജയിക്കാന് കഴിയുന്ന രീതിയിലാണ് സീക്ക് അക്കാദമിയില് പരിശീലനം ഒരുക്കിയിരിക്കുന്നത്. ഏതെങ്കിലും വിഷയത്തില് പിന്നോട്ട് നില്ക്കുന്ന വിദ്യാര്ത്ഥികള്ക്കായി വ്യക്തിഗത പരീശീലനം നല്കുന്നു, ഏറ്റവും അപ്ഡേറ്റഡായ സ്റ്റഡി മെറ്റീരിയലുകള് ഓണ്ലൈനിലൂടെയും ഓഫ് ലൈനിലൂടെയും വിദ്യാര്ത്ഥികള്ക്ക് ലഭിക്കുന്നു. ഇത്തരത്തില് സൗകര്യപ്രദമായ പഠനരീതിയാണ് വിദ്യാര്ത്ഥികള്ക്കായി സീക്ക് അക്കാദമി നല്കുന്നത്.
മികച്ച പരിശീലനത്തിലൂടെ നൂറുകണക്കിന് വിജയികളെ സൃഷ്ടിക്കാന് ഗോകുലം സീക്ക് ഐഎഎസ് അക്കാദമിക്ക് കഴിഞ്ഞു. കൂടാതെ മികവ് തെളിയിക്കുന്ന വിദ്യാര്ത്ഥികള്ക്ക് സ്കോളര്ഷിപ്പോടെ സിവില് സര്വീസ് പരിശീലനം നേടാനും ശ്രീഗോകുലം ഗ്രൂപ്പ് നേതൃത്വം നല്കുന്ന സീക്ക് IAS അവസരം നല്കുന്നു.