
സമൂഹത്തില് നടക്കുന്ന എല്ലാ കാര്യങ്ങളെയും കുറിച്ച് വ്യക്തമായ ധാരണ വേണ്ടവരാണ് സിവില് സര്വീസ് രംഗത്തേക്ക് പ്രവേശിക്കുന്നവര്. അതുകൊണ്ടു തന്നെ സിവില് സര്വീസ് പരിശീലനത്തിന് ക്ലാസ് മുറികളില് ഏറ്റവും മികച്ച അധ്യാപകര് എത്തുന്നതിനോടൊപ്പം അപ്ഡേറ്റ് ചെയ്യപ്പെടുന്ന സ്റ്റഡി മെറ്റീരിയലുകളുടെ പങ്കും വളരെ പ്രധാനപ്പെട്ടതാണ്. അത്തരത്തിലൊരു പഠനം വിദ്യാര്ത്ഥികള്കള്ക്ക് വാഗ്ദാനം ചെയ്യുകയാണ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമി.
എല്ലാ മേഖലയെയും കുറിച്ച് ഏറ്റവും അപ്ഡേറ്റഡ് ആയിട്ടുള്ള വിവരങ്ങള് അടങ്ങുന്ന സ്റ്റഡി മെറ്റീരിയല്സ് ആണ് വിദ്യാര്ത്ഥികള്ക്കായി ഗോകുലം സീക്ക് ഐഎഎസ് അക്കാദമി നല്കുന്നത്. ഓഫ് ലൈനിലൂടെയും ഓണ്ലൈനിലൂടെയും വിദ്യാര്ത്ഥികള്ക്ക് ഈ സ്റ്റഡി മെറ്റീരിയലുകള് ലഭിക്കും. കൂടാതെ രാജ്യത്തെ ഏറ്റവും മികച്ച പരിശീലകരെയും വിദ്യാര്ത്ഥികള്ക്കായി ഗോകുലം സീക്ക് ഐഎഎസ് നല്കുന്നു.
കേരളത്തിലെ സിവില് സര്വീസ് പരിശീലനം രാജ്യത്തെ ഏറ്റവും മികച്ചതാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമി മുന്നോട്ട് വെക്കുന്നത്. കേരളത്തിലെ മിടുക്കരായ വിദ്യാര്ത്ഥികള്ക്ക് ആദ്യ ശ്രമത്തില് തന്നെ സിവില് സര്വീസ് പരീക്ഷ വിജയിക്കാന് കഴിയുന്ന രീതിയിലാണ് സീക്ക് അക്കാദമിയില് പരിശീലനം ഒരുക്കിയിരിക്കുന്നത്.