
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള മൃഗസംരക്ഷണ വകുപ്പില് അഞ്ച് വെറ്ററിനറി അസി. സര്ജന്മാരുടെ ഒഴിവുകളിലേക്ക് കരാര് അടിസ്ഥാനത്തില് താല്ക്കാലിക നിയമനം നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 11 മാസത്തേക്ക് പ്രതിമാസം 50,000 രൂപ വേതന വ്യവസ്ഥയിലാണ് നിയമനം നല്കുന്നത്.
ഉദ്യോഗാര്ത്ഥികള് കേന്ദ്ര, സംസ്ഥാന സര്ക്കാരുകളുടെ അംഗീകൃത സ്ഥാപനങ്ങളില് നിന്ന് വെറ്ററിനറി സയന്സ് ആന്റ് അനിമല് ഹസ്ബന്ഡറിയില് നിന്ന് ബിരുദം നേടിയവരായിരിക്കണം. വെറ്ററിനറി കൗണ്സില് ഓഫ് ഇന്ത്യയിലോ സ്റ്റേറ്റ് വെറ്ററിനറി കൗണ്സിലിലോ യൂണിയന് ടെറിട്ടറി വെറ്ററിനറി കൗണ്സിലിലോ രജിസ്റ്റര് ചെയ്തിട്ടുമുണ്ടാകണം.
അപേക്ഷയോടൊപ്പം സാധുവായ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് സമര്പ്പിക്കേണ്ടതാണ്. 2023 ഒക്ടോബര് 21ന് 65 വയസ് കവിയാത്തവരാവണം. താല്പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്ത്ഥികള് ഒക്ടോബര് 19ന് വൈകിട്ട് ആറിനകം യോഗ്യതകള് തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള് സഹിതം adpoultrykvt@gmail.com എന്ന ഇ-മെയില് വിലാസത്തില് അപേക്ഷിക്കേണ്ടതാണ്.
ഉദ്യോഗാര്ത്ഥികള്ക്ക് ഒക്ടോബര് 21ന് രാവിലെ 11ന് എന്ഐസി ഹാള്, സെക്രട്ടേറിയറ്റ്, കവരത്തി ദ്വീപ്, ലക്ഷദ്വീപ് - 682555 എന്ന വിലാസത്തില് നേരിട്ടോ അതത് ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടര്/ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസുകളില് നടക്കുന്ന വെര്ച്വല് ഇന്റര്വ്യൂവിലോ പങ്കെടുക്കാവുന്നതാണ്. അഭിമുഖവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇന്റര്വ്യൂ ലിങ്കും ഉദ്യോഗാര്ത്ഥികളെ ഇ-മെയ്ല് മുഖേന അറിയിക്കുമെന്ന് അധികൃതര് അറിയിച്ചു.