
പാലക്കാട് ഐഐടിയിൽ 190 വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ്. ബിടെക്, എംടെക്, എംഎസ്സി വിദ്യാർത്ഥികൾക്കാണ് പ്ലേസ്മെന്റ് ലഭിച്ചത്. വിദേശത്ത് നിന്നുളളവയുൾപ്പെടെ 160 കമ്പനികൾ ക്യാംപസ് റിക്രൂട്ട്മെന്റിൽ പങ്കെടുത്തു.
കൂടിയ വാർഷിക ശമ്പള വാഗ്ദാനം 46.15 ലക്ഷം രൂപയും ശരാശരി 15.70 ലക്ഷവുമാണ്. ബിടെക്കിൽ വിവിധ ട്രേഡുകളിൽ 95 ശതമാനമാണ് ജോലി ഓഫർ. പ്രീ പ്ലേസ്മെന്റ് വഴി നേരത്തേ ചില കമ്പനികൾ 38 വിദ്യാർഥികളെ ജോലിക്കെടുത്തിരുന്നു. പാലക്കാട് ഐഐടിയിൽ സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഡേറ്റാ സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിൽ 40 വീതം ആകെ 200 ബിടെക് സീറ്റുകളാണുള്ളത്.