മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം ; കൊച്ചുമകളും ഭർത്താവും അറസ്റ്റിൽ

കൊല്ലം ഉളിയകോവിൽ പാർവതി മന്ദിരത്തിൽ പാർവതിയെയും ഉമയനല്ലൂർ സ്വദേശി ശരതിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്

dot image

കൊല്ലം: കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷ്ടിച്ച കൊച്ചുമകളും ഭർത്താവും പൊലീസ് പിടിയിൽ. കൊല്ലം ഉളിയകോവിൽ പാർവതി മന്ദിരത്തിൽ പാർവതിയെയും ഉമയനല്ലൂർ സ്വദേശി ശരതിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പണവും സ്വർണവുമായി മുങ്ങിയ പ്രതികളെ കഴക്കൂട്ടത്ത് വച്ച് ഈസ്റ്റ് പൊലീസ് പിടികൂടുകയായിരുന്നു. 85 വയസുള്ള ആക്രമണത്തിനിരയായ യാശോദയുടെ പരാതിയിലാണ് അറസ്റ്റ്.

dot image
To advertise here,contact us
dot image