
കൊല്ലം: കൊല്ലത്ത് ബൈക്ക് അപകടത്തിൽ പഞ്ചവാദ്യ കലാകാരൻ മരിച്ചു. അഞ്ചൽ അലയമൻ ബിജു ഭവനിൽ ബിജുകുമാർ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ കടയ്ക്കലിൽ വെച്ചായിരുന്നു അപകടം. കടയ്ക്കൽ ശിവക്ഷേത്രത്തിലെ പഞ്ചവാദ്യം വായിക്കുന്നത് ബിജുവായിരുന്നു. ക്ഷേത്രത്തിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. കടയ്ക്കൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കുടുംബ വഴക്ക്: കായംകുളത്ത് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു