പാലിൽ മയക്കുപൊടി കലർത്തി നൽകി, ഭാര്യയെയും മക്കളെയും കഴുത്തറുത്തു; ഗൃഹനാഥന് അറസ്റ്റില്

കൈഞരമ്പ് മുറിച്ചതിനെത്തുടര്ന്ന് തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയിലായിരുന്ന ശ്രീജുവിനെ ഡിസ്ചാര്ജ് ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

dot image

കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം തെങ്ങില്വീട്ടില് ശ്രീജു (50) ആണ് പരവൂര് പൊലീസിന്റെ പിടിയിലായത്. കൊലപാതകവും കൊലപാതകശ്രമവുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൈഞരമ്പ് മുറിച്ചതിനെത്തുടര്ന്ന് തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയിലായിരുന്ന ശ്രീജുവിനെ ഡിസ്ചാര്ജ് ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു. കടബാധ്യതമൂലം കൂട്ടആത്മഹത്യക്കു ശ്രമിച്ചതാണെന്നാണ് ശ്രീജു പൊലീസിന് നൽകിയ മൊഴി.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ശ്രീജുവിന്റെ ഭാര്യ പ്രീതയും മകള് ശ്രീനന്ദയുമാണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്. കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില് ചികിത്സയിലുള്ള മകന് ശ്രീരാഗ് അപകടനില തരണം ചെയ്തിട്ടുണ്ട്. പാലില് മയക്കുപൊടി ചേര്ത്ത് നല്കി കുടുംബാംഗങ്ങളെ മയക്കിയ ശേഷം കഴുത്തറക്കുകയായിരുന്നെന്നു ശ്രീജു സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെ വീടിനു പുറത്ത് ആരെയും കാണാത്തതിനാല് അടുത്തുള്ള സഹോദരന് അന്വേഷിച്ചെത്തിയപ്പോഴാണ് രക്തത്തില് കുളിച്ചനിലയില് മൃതദേഹങ്ങള് കണ്ടത്.

dot image
To advertise here,contact us
dot image