ഭാര്യയെയും മക്കളെയും വിഷം കുത്തിവെച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം

ഭാര്യയെയും രണ്ട് മക്കളെയും ഇയാൾ വിഷം കുത്തി വെച്ചു കൊലപ്പെടുത്തുകയായിരുന്നു

dot image

കൊല്ലം: ഭാര്യയെയും രണ്ട് മക്കളെയും വിഷം കൊടുത്തു കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. മൂന്നു ജീവപര്യന്തവും ആറ് ലക്ഷം പിഴയും കൊല്ലം നാലാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. മൺട്രോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ അജി എന്ന എഡ്വേർഡ്നെ ആണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി.

2021 മേയ് 11 ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിലായിരുന്നു സംഭവം. ഭാര്യയെയും രണ്ട് മക്കളെയും ഇയാൾ വിഷം കുത്തി വെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ വർഷ , മക്കളായ അലൻ (2), ആരവ് (3) എന്നിവരാണ് എഡ്വേർഡ് വിഷം കുത്തിവച്ചു കൊലപ്പെടുത്തിയത്.

dot image
To advertise here,contact us
dot image