
May 17, 2025
08:08 PM
എറണാകുളം: മൂവാറ്റുപുഴ വാളകം കുന്നയ്ക്കാലിൽ ട്രാവലറിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ നന്ദു (21) ആണ് മരിച്ചത്. വീടിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനം തനിയെ നീങ്ങിയാണ് അപകടം ഉണ്ടായത്. വാഹനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ നന്ദു താഴെ വീണു. വാഹനത്തിന്റെ അടിയിൽപെട്ട നന്ദുവിന്റെ ദേഹത്തുകൂടി ട്രാവലർ കയറിയറങ്ങുകയായിരുന്നു.