വൈദ്യുതി പോസ്റ്റും മരവും വീണ് അപകടം; പത്തുവയസുകാരന് ദാരുണാന്ത്യം

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഗ്രാമപഞ്ചായത്തംഗത്തിന്റെ സഹായത്തോടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

dot image

ആലുവ: വൈദ്യുതി പോസ്റ്റും മരവും വീണ് 10 വയസുകാരന് ദാരുണാന്ത്യം. ചെങ്ങമനാട് ദേശം പുറയാർ ഗാന്ധിപുരം അമ്പാട്ടു വീട്ടിൽ നൗഷാദിന്റെയും ഫൗസിയയുടെയും ഇളയ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. തൊട്ടടുത്ത ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ സൈക്കിളിൽ പോവുകയായിരുന്നു ഇർഫാൻ. വഴിയിലെ പറമ്പിൽ ഉണ്ടായിരുന്ന മഹാഗണി മരം ആ സമയം കടപുഴകി വൈദ്യുതി പോസ്റ്റിൽ പതിക്കുകയും മരവും, പോസ്റ്റും കൂടി കുട്ടിയുടെ ദേഹത്തേക്ക് വീഴാണ് അപകടമുണ്ടായത്.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഗ്രാമപഞ്ചായത്തംഗത്തിന്റെ സഹായത്തോടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഇർഫാൻ. കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ പുറയാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

സഹോദരൻ: മുഹമ്മദ് ഫർഹാൻ (ഒൻപതാം ക്ലാസ് വിദ്യാർത്ഥി, ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂൾ). കാക്കനാട് തോപ്പിൽ കളപ്പുരയ്ക്കൽ കുടുംബാംഗമാണ് മാതാവ് ഫൗസിയ.

dot image
To advertise here,contact us
dot image