
തിരുവനന്തപുരം: പീഡനകേസിൽ അന്വേഷണം നേരിടുന്ന മുൻ സി ഐ തൂങ്ങി മരിച്ചു. മലയാൻകീഴ് മുൻ സി ഐ എ വി സൈജുവാണ് തൂങ്ങിമരിച്ചത്. എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ വി സൈജുവിന്റെ ആത്മഹത്യ.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)