വീഡിയോ എടുക്കാൻ നായയെ അഴിച്ച് വിട്ടു : വ്ലോഗർക്കെതിരെ കേസ്

വ്ലോഗുകൾ പരിശോധിച്ചതിനു ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

dot image

കൊച്ചി: വീഡിയോ പകർത്തുകയെന്ന ഉദ്ദേശത്തോടെ ജനങ്ങൾക്കിടയിലേക്ക് നായയെ അഴിച്ച് വിട്ട വ്ലോഗർക്കെതിരെ കേസ്. പത്തനംതിട്ട സ്വദേശി അജു ജോസഫിനെതിരെയാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച വൈകിട്ട് എറണാകുളം മറൈൻ ഡ്രൈവിനു സമീപം അബ്ദുൾ കലാം മാർഗിലാണ് അതിക്രമമുണ്ടായത്. സംഭവ സമയത്ത് ഹൈക്കോടതി ജഡ്ജി പി വി കുഞ്ഞിക്കൃഷ്ണനൊപ്പം സ്ഥലത്തെത്തിയ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ചുമതലയുളള പൊലീസ് ഉദ്യോഗസ്ഥൻ എ യു കിഷോറാണ് സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്.

പ്രതിയായ അജു ജോസഫിന്റെ നായ അറിയാതെ അഴിഞ്ഞു പോയതാണെന്നാണ് ആദ്യം കരുതി കരുതിയത്. പിന്നീട് പ്രതി വ്ലോഗറാണെന്ന് തിരിച്ചറിയുകയായിരുന്നു. നായ ജനങ്ങൾക്കിടയിൽ പരിപ്രാന്തിയുണ്ടാക്കുന്നത് ഷൂട്ട് ചെയ്യുന്നതിനാണ് ഭീതി പരത്തിയതെന്ന് മനസിലാക്കിയതോടെ പരാതി നൽകുകയായിരുന്നു. വ്ലോഗുകൾ പരിശോധിച്ചതിനു ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ചേർത്തല ബാറിൽ കത്തിക്കുത്ത്, ആക്രമണം മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ
dot image
To advertise here,contact us
dot image