വീടിന് മുമ്പിൽ വച്ച് അഞ്ച് വയസുകാരന് നേരെ തെരുവ് നായ ആക്രമണം; കവിളിലും ശരീരത്തിലും കടിയേറ്റു

കവിളിലും ശരീരത്തിലും കടിയേറ്റിട്ടുണ്ട്. ജോസഫിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

dot image

കൊച്ചി: എറണാകുളത്ത് വീടിന് മുൻപിൽ കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരനെ തെരുവ് നായ കടിച്ചു. മലയാറ്റൂർ സ്വദേശി ജോസഫിനെയാണ് തെരുവ് നായ കടിച്ചത്.

രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സഹോദരനോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് തെരുവുനായ ആക്രമിച്ചത്. കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ കുട്ടിയെ ഉടൻ അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ മുഖത്താണ് കടിയേറ്റിരിക്കുന്നത്. പേ വിഷബാധയ്ക്ക് ഉൾപ്പെടെയുള്ള മരുന്നുകൾ നൽകിയശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള ചികിത്സകൾ പിന്നീട് നടത്തണമെന്ന് ഡോക്ടർമാർ അറിയിച്ചു.

dot image
To advertise here,contact us
dot image