
May 15, 2025
03:36 PM
ചേർത്തല: ആലപ്പുഴ - അർത്തുങ്കൽ തീരദേശ റോഡിൽ ഓട്ടോയിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കടക്കരപ്പള്ളി ഇലങ്ങാട്ട് പരേതനായ ബാബുവിന്റെ മകൻ കിച്ചുവാണ് മരിച്ചത്. കേടായ ഓട്ടോ കെട്ടി വലിച്ചു കൊണ്ടു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ആലപ്പുഴ - അർത്തുങ്കൽ തീരദേശ റോഡിൽ വെച്ച് അപകടം ഉണ്ടായത്. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക പള്ളിക്ക് സമീപം കേടായ ഓട്ടോ മറ്റൊരു ഓട്ടോയെത്തിച്ച് കെട്ടിവലിക്കുന്നതിനിടയിൽ കിച്ചുവിന്റെ ബൈക്ക് ഇതിൽ ഇടിക്കുകയായിരുന്നുവെന്ന് അർത്തുങ്കൽ പൊലീസ് പറഞ്ഞു. ബൈക്ക് ഇടിച്ച ഉടൻ തന്നെ കിച്ചുവിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വൻ സ്വീകരണം; തലപ്പാവും താമരയുമായി റോഡ് ഷോ