കെ എസ് ആര് ടി സി ബസ്സില് കഞ്ചാവുമായി യാത്ര ; ഒരാള് പിടിയില്

തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്കുള്ള സൂപ്പര്ഫാസ്റ്റ് ബസില് യാത്ര ചെയ്യുമ്പോളാണ് പൊലീസ് ഇയാളെ പിടികൂടുന്നത്

dot image

അമ്പലപ്പുഴ: കെ എസ് ആര് ടി സി സൂപ്പര്ഫാസ്റ്റ് ബസില് കഞ്ചാവുമായി യാത്രചെയ്ത പുറക്കാട് ഒറ്റപ്പന സ്വദേശിയെ അമ്പലപ്പുഴ പൊലീസ് പിടികൂടി. പ്ലാസ്റ്റിക്ക് കവറിലും പേപ്പറില് പൊതിഞ്ഞും സൂക്ഷിച്ച 1.200 കിലോഗ്രാം കഞ്ചാവാണ് ഇയാളില്നിന്ന് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്കുള്ള സൂപ്പര്ഫാസ്റ്റ് ബസില് യാത്ര ചെയ്യുമ്പോഴാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. കൊല്ലത്ത് നിന്നാണ് ഇയാൾ യാത്ര തുടങ്ങിയത്. രഹസ്യവിവരം ലഭിച്ച പൊലീസ് ഇന്ന് രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പില് ബസ് നിര്ത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്.

മദ്യനയത്തില് മാറ്റം വരുത്തുന്നത് ജനവഞ്ചന, നടപടി പിന്വലിക്കണം: സിറോ മലബാര് സഭ
dot image
To advertise here,contact us
dot image