
May 19, 2025
10:40 AM
ആലപ്പുഴ: മാരാരിക്കുളത്ത് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മണ്ണഞ്ചേരി സ്വദേശി അനൂപ് ആണ് പിടിയിലായത്, കൂട്ടാളി അനൂപ് ഒളിവിലാണ്. കണ്ണൂർ തളിപ്പറമ്പ് സ്വദേശി അഭിഷേകിൻ്റെ നേരെയാണ് തോക്കുചൂണ്ടിയത്. ഇന്നലെ രാത്രി കണിച്ചുകുളങ്ങരയിൽ വച്ചായിരുന്നു സംഭവം. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ഭീഷണിപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. വിശദാംശങ്ങൾ ലഭ്യമാകാൻ അഭിഷേകിൻ്റെ മൊഴിയെടുക്കണമെന്ന് പൊലിസ് വ്യക്തമാക്കി.