
ആലപ്പുഴ: എരമല്ലൂരിൽ ദേശീയ പാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. ചേർത്തല മായിത്തറ തൊണ്ടൽവെളി അഖിൽ (26) ആണ് മരിച്ചത്. എറണാകുളത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. മഴയിൽ ചെളി നിറഞ്ഞു കിടന്ന റോഡിൽ ബൈക്ക് തെന്നി നിയന്ത്രണം വിട്ട് ബസിനടിയിൽ പെടുകയായിരുന്നു. അരൂർ-തുറവൂർ ഉയരപ്പാത നിർമാണ മേഖലയിലാണ് അപകടം നടന്നത്.