
ആലപ്പുഴ: കായംകുളം എരുവയില് ഭാര്യയെ കൊലപ്പെടുത്തിയ ഭര്ത്താവ് അറസ്റ്റിൽ. മാവേലിക്കര സ്വദേശി പ്രശാന്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 17 നാണ് ഭാര്യ ലൗലിയെ പ്രശാന്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
എരുവ കിഴക്ക് ശ്രീനിലയം വീട്ടില് വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികൾ. തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടില് വെച്ചാണ് പ്രശാന്തിന്റെ ഭാര്യ ലൗലിയെ കൊല്ലപ്പെട്ട നിലയില് പൊലീസ് കണ്ടെത്തിയത്. വാടക വീടിന്റെ സ്വീകരണ മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്.
റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ: രാമക്ഷേത്രം കണ്ണൂരിലും കോട്ടയത്തും തിരഞ്ഞെടുപ്പ് വിഷയമാകില്ലകൊലപാതകത്തിന് രണ്ടു ദിവസം മുന്പ് ഇവരുടെ മക്കള് ലൗലിയുടെ വീട്ടില് പോയിരുന്നു. തിരികെ വീട്ടില് എത്തിയപ്പോഴാണ് ലൗലി സ്വീകരണ മുറിയില് മരിച്ച നിലയില് കണ്ടത്ത്. സ്ഥിരം മദ്യപാനിയായ ഇയാൾ നിരന്തരം ഭാര്യയെ ഉപദ്രവിക്കാറുള്ളതായി ബന്ധുക്കള് പറയുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രശാന്തിനെ കായംകുളം താലൂക്ക് ആശുപത്രിയില് എത്തിച്ച് മെഡിക്കല് പരിശോധന നടത്തി. ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.