'തീ തുപ്പിയ' ബൈക്ക് കസ്റ്റഡിയിൽ, 'അഭ്യാസക്കാരനും' ഉടൻ ഹാജരാകണം; കർശന നടപടിയുമായി ആർടിഒ

ബൈക്ക് ഇന്നലെ പിടിച്ചെടുക്കുകയും കിരണിനോട് വ്യാഴാഴ്ച നേരിട്ട് ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തു.

dot image

കൊച്ചി: കൊച്ചി നഗരമധ്യത്തിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് ബൈക്ക് യാത്ര നടത്തിയ യുവാവിനെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ആർടിഒ. തിരുവനന്തപുരം സ്വദേശി കിരൺ ജ്യോതിക്കെതിരെയാണ് കേസ്.

ഇടപ്പള്ളി - കളമശേരി റോഡിൽ രണ്ട് ദിവസം മുമ്പായിരുന്നു രൂപമാറ്റം വരുത്തിയ ബൈക്കുമായി യുവാവിന്റെ യാത്ര. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ആർടിഒ ബൈക്ക് കണ്ടെത്തി. തുടർന്ന് ബൈക്ക് ഇന്നലെ പിടിച്ചെടുക്കുകയും കിരണിനോട് വ്യാഴാഴ്ച നേരിട്ട് ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തു.

dot image
To advertise here,contact us
dot image