'ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം'; 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു

'മലയാളികളുടെ മനസ്സിൽ 'കിരീടം' സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും'

dot image

മോഹൻലാൽ നായകനായ ചിത്രം കിരീടത്തിലൂടെ ശ്രദ്ധേയമായ 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കിരീടം സിനിമയ്ക്കൊപ്പം മലയാളികളുടെ മനസ്സിൽ പതിഞ്ഞതാണ് ആ പാലവും. കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാൻ കഴിയുന്നത് പോലെ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലാലേട്ടന് ഒരുപിറന്നാൾ സമ്മാനം..'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ മനസ്സിൽ 'കിരീടം' സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്പ്പാടങ്ങള്ക്കു നടുവിലെ ചെമ്മണ് പാതയില് മോഹന്ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്ക്കും കണ്ണീര്പൂവിന്റെ കവിളില് തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനുംസാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.

40 വർഷമായി ലാലേട്ടൻ ഇവിടുണ്ട്... ഇനിയും ഇവിടെ തന്നെയുണ്ടാകും, ഒപ്പം പ്രേക്ഷകരും

അതേസമയം മോഹൻലാൽ ഇന്ന് 64-ാം പിറന്നാൾ ആഘോഷിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖർ ഇതിനകം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നു കഴിഞ്ഞു. അതിൽ തന്നെ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകൾ ഏറെ ശ്രദ്ധേയമായിരുന്നു. കൃത്യം രാത്രി 12 മണിക്ക് തന്നെ മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.

dot image
To advertise here,contact us
dot image