
ന്യൂഡല്ഹി: ഗുജറാത്ത് ടൈറ്റന്സ് ക്യാപ്റ്റന് ശുഭ്മാന് ഗില്ലിനെ ട്രോളി മുംബൈ ഇന്ത്യന്സ് താരവും ഉറ്റസുഹൃത്തുമായ ഇഷാന് കിഷന്. ഗില്ലിന്റെ ഫുട്ബോള് കഴിവുകളെയാണ് ഇഷാന് തമാശയ്ക്ക് കളിയാക്കുന്നത്. ഗില് വെറുതെ ഹോട്ടല് മുറിയില് വെറുതെ ഫുട്ബോള് തട്ടിക്കളിക്കുന്ന ഇന്സ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ ഇഷാന് രസകരമായ കമന്റിടുകയായിരുന്നു.
ഡല്ഹി ക്യാപിറ്റല്സിനെതിരായ മത്സരത്തിന് മുന്നോടിയായാണ് ഗുജറാത്ത് ക്യാപ്റ്റന് ഗില് സ്വന്തം ഇന്സ്റ്റഗ്രാം അക്കൗണ്ടില് വീഡിയോ പോസ്റ്റ് ചെയ്തത്. ഗില്ലിന്റെ കാലില് നിന്ന് ബോളെടുക്കാനെത്തിയ താരത്തെ ഡ്രിബിള് ചെയ്ത ഗില്ലിനെ സഹതാരങ്ങളും മറ്റും അഭിനന്ദിക്കുന്ന രസകരമായ വീഡിയോയാണിത്. പോസ്റ്റ് ചെയ്ത ഉടനെ ഇഷാന് കിഷന് ഇങ്ങനെ കമന്റിട്ടു, 'ഹാഹാ, ഇത് റൊണാള്ഡോ അല്ല, 'റൊട്ടിഡാല്ഡോ' ആണ്'.
ഗുജറാത്ത് ക്യാപ്റ്റന് ഇഷാന് കിഷന്റെ 100 ഐപിഎല് മത്സരമാണ് ഡല്ഹി ക്യാപിറ്റല്സിനെതിരെ നടക്കുന്നത്. ആദ്യം ബാറ്റുചെയ്ത ഡല്ഹി നിശ്ചിത 20 ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് 224 റണ്സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില് ഓപ്പണറായി ഇറങ്ങിയ ഗില്ലിന് അഞ്ച് പന്തില് നിന്ന് ആറ് റണ്സ് മാത്രമെടുക്കാനാണ് സാധിച്ചത്.