എവറസ്റ്റിലും 'ട്രാഫിക് ജാം'; വൈറലായി വീഡിയോ

വീഡിയോയില് എവറസ്റ്റിലെത്തിയ പര്വതാരോഹകരുടെ നീണ്ട നിര കാണാം

dot image

എല്ലാ വര്ഷവും നൂറുകണക്കിന് പര്വതാരോഹകര് എവറസ്റ്റ് കൊടുമുടി കീഴടക്കുന്നു എന്നത് വാര്ത്തകളിലൂടെയും മറ്റും നമ്മള് അറിയാറുണ്ട്. ഇപ്പോഴിതാ എവറസ്റ്റ് കയറാന് പര്വതാരോഹകരുടെ നീണ്ട നിര കാണിക്കുന്ന വീഡിയോ വൈറല്. മെയ് 20ന് ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്. സപര്വതാരോഹകരുടെ നീണ്ട നിരയാണ് ആ വീഡിയോയില് കാണുന്നത്. എവറസ്റ്റ് കൊടുമുടിയിലെ 'ട്രാഫിക് ജാം' എന്ന പേരില് വീഡിയോ പിന്നീട് വൈറലാവുകയായിരുന്നു.

ചൊവ്വാഴ്ച ബ്രിട്ടീഷ് പര്വതാരോഹകരായ ഡാനിയല് പാറ്റേഴ്സണും നേപ്പാളി ഷെര്പ്പ പാസ്റ്റെന്ജിയും എവറസ്റ്റ് ഇറങ്ങുന്നതിനിടെ അപകടത്തിൽ പെട്ടതിന് പിന്നാലെ നിരവധി പര്വതാരോഹകര് എവറസ്റ്റില് കുടുങ്ങിയിരുന്നു. പര്വതത്തില് പതിവായി അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടും എവറസ്റ്റിന്റെ ജനപ്രീതി കുറഞ്ഞിട്ടില്ല. ഈ സീസണില് ഏറ്റവും കൂടുതല് പര്വതാരോഹകര് എവറസ്റ്റിലെത്തുന്ന സമയമാണിത്.

ഈ ക്ലൈംമ്പിങ്ങ് സീസണിന്റെ തുടക്കം മുതല് കുറഞ്ഞത് അഞ്ച് പേരെങ്കിലും മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി അധികൃതര് പറഞ്ഞു. തിരക്ക്, പുതുമുഖ പര്വതാരോഹകരുടെ മത്സരങ്ങളും വേണ്ടത്ര പരിശോധനയില്ലായ്മയും എവറസ്റ്റിനെ കൂടുതല് അപകടകരമാക്കുന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

എവറസ്റ്റ് കൊടുമുടിയിലെ 'ട്രാഫിക് ജാം' എന്ന പേരിലുള്ള വീഡിയോ വൈറലായതിന് പിന്നാലെ എവറസ്റ്റിലെ തിരക്കില് പല പരിസ്ഥിതി പ്രവര്ത്തകരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സോഷ്യല് മീഡിയയിലെ നിരവധി ഉപയോക്താക്കള് 'ട്രാഫിക് ജാം' എന്നാണ് എവറസ്റ്റിലെ തിരക്കിനെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലെ തിരക്ക് കാണിക്കുന്ന നിരവധി വീഡിയോകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

dot image
To advertise here,contact us
dot image