
തെന്നിന്ത്യന് സിനിമാലോകത്തിന്റെ പ്രിയങ്കരിയാണ് തമന്ന ഭാട്ടിയ. താരം സ്റ്റൈലിഷ് ലുക്കിലാണ് അംബാനി കുടുംബത്തിലെ കല്യാണം കൂടാനെത്തിയത്.
തൊരണി ബ്രാന്ഡിന്റെ ബ്ലാക്ക് ആന്ഡ് ഗോള്ഡ് ലെഹങ്കയാണ് വിവാഹ റിസപ്ഷന് തമന്ന അണിഞ്ഞത്. സ്കര്ട്ടിലും ബ്ലൗസിലും ദുപ്പട്ടയിലും നിറയെ ഗോള്ഡ് എംബ്രോയിഡറി, മിറര് വര്ക്കുകള് ചെയ്തിരുന്നു. പ്ലജിങ് നെക്ലൈനിലുള്ള ഹാഫ് സ്ലീവ്ഡ് ഷോര്ട്ട് ബ്ലൗയിരുന്നു ലെഹങ്കയ്ക്കൊപ്പം തിരഞ്ഞെടുത്തത്. ഔട്ടിഫിറ്റിന് ചേരുന്ന രീതിയില് വലിയൊരു ജിമിക്കിയും മാംഗ്-ടിക്കയും നടി അണിഞ്ഞിരുന്നു. ഔട്ട്ഫിറ്റിന് ഇണങ്ങുന്ന ചെറിയൊരു ബാഗും താരത്തിന്റെ കയ്യിലുണ്ടായിരുന്നു. മുടിയില് റോസാപ്പൂക്കളും താരം ചൂടിയിരുന്നു.
അനന്ദിന്റെ വിവാഹ റിസപ്ഷന് ഇന്ത്യന് സിനിമാ ലോകത്തെ പ്രമുഖ താരങ്ങളെല്ലാം എത്തി. ജൂലൈ12 മുതല് മൂന്നു ദിവസമാണ് അനന്ദ് അംബാനിയുടെ വിവാഹ ആഘോഷങ്ങള് നടക്കുന്നത്. വിവിധ മേഖലയില് നിന്നുള്ള പ്രമുഖര് ആഘോഷങ്ങളില് പങ്കെടുത്തു.