'മരങ്ങളായ് നിന്നതും'; ഉണ്ണി ബാലകൃഷ്ണൻ്റെ ആദ്യ നോവലിൻ്റെ പ്രകാശനം ഇന്ന്

സമകാലിക മലയാളം ആഴ്ചപ്പതിപ്പില് ഖണ്ഡശയായി പ്രസിദ്ധീകരിച്ച നോവലാണ് മരങ്ങളായ് നിന്നതും

കൊച്ചി: റിപ്പോര്ട്ടര് ടിവി ഡിജിറ്റല് ഹെഡ് ഉണ്ണി ബാലകൃഷ്ണന് എഴുതിയ ആദ്യ നോവല് 'മരങ്ങളായ് നിന്നതും' ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക് പുറത്തിറങ്ങും. എറണാകുളം ചാവറ കള്ച്ചറല് സെന്ററില് നടക്കുന്ന ചടങ്ങില് വെച്ച് പുസ്തകത്തിന്റെ പ്രകാശനം നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഒലിവ് ബുക്സിന്റെ സ്ഥാപകന് കൂടിയായ എം കെ മുനീര് എംഎല്എ, എഴുത്തുകാരായ എന്എസ് മാധവന്, സുനില് പി ഇളയിടം, എന് ഇ സുധീര് എന്നിവര് ചടങ്ങില് സംബന്ധിക്കും. ഒലിവ് ബുക്സാണ് പ്രസാധകര്. സമകാലിക മലയാളം ആഴ്ചപ്പതിപ്പില് ഖണ്ഡശയായി പ്രസിദ്ധീകരിച്ച നോവലാണ് 'മരങ്ങളായ് നിന്നതും'. സൈനുല് ആബിദ് ആണ് പുസ്തകത്തിന്റെ കവര് രൂപകല്പന ചെയ്തിരിക്കുന്നത്. ദേവപ്രകാശിന്റേതാണ് ചിത്രീകരണം. 200 രൂപയാണ് പുസ്തകത്തിന്റെ വില. കോപ്പികള്ക്ക് ഒലിവ് ബുക്സുമായി ബന്ധപ്പെടാം: 9778141567

To advertise here,contact us