ജി മെയിൽ ഉടൻ നിർത്തുമെന്ന് അഭ്യൂഹങ്ങൾ, പകരം എക്സ് മെയിൽ ഉറപ്പാക്കി മസ്ക്

'ഗൂഗിൾ ഈസ് സൺസെറ്റിങ് ജിമെയിൽ' (Google is sunsetting Gmail) എന്ന തലക്കെട്ടിൽ ഗൂഗിളിൽ നിന്ന് ഒരു ഇ മെയിലിന്റെ സ്ക്രീൻഷോട് സഹിതമുള്ള പോസ്റ്റ് വൈറലായിരുന്നു.

എക്സ് മെയിൽ ഉടനെ തന്നെ ലോഞ്ച് ആകുമെന്ന് എക്സിന്റെ സിഇഒ എലോൺ മസ്ക്. ജി മെയിലിന്റെ ഷട്ട്ഡൗൺ സംബന്ധിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പടരുന്നതിന് പിന്നാലെയാണ് മസ്കിന്റെ ഈ പ്രഖ്യാപനം. എക്സിൻ്റെ സെക്യൂരിറ്റി എഞ്ചിനീയറിംഗ് ടീമിലെ മുതിർന്ന അംഗമായ നഥാൻ മക്ഗ്രാഡി, എക്സ്മെയിലിൻ്റെ ലോഞ്ചിനെക്കുറിച്ച് അന്വേഷിച്ചതിന് പിന്നാലെയാണ് മസ്കിന്റെ സ്ഥിരീകരണം ഉണ്ടായത്.

'ഗൂഗിൾ ഈസ് സൺസെറ്റിങ് ജിമെയിൽ' (Google is sunsetting Gmail) എന്ന തലക്കെട്ടിൽ ഗൂഗിളിൽ നിന്ന് ഒരു ഇ മെയിലിന്റെ സ്ക്രീൻഷോട് സഹിതമുള്ള പോസ്റ്റ് വൈറലായിരുന്നു. അത് ഗൂഗിളിന്റെ ഭാവിയെക്കുറിച്ച് വ്യാപകമായ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി. ഇമെയിലുകൾ അയയ്ക്കുന്നതിനോ സ്വീകരിക്കുന്നതിനോ ഉള്ള സർവീസുകൾ നിർത്തിക്കൊണ്ട് 2024 ഓഗസ്റ്റ് ഒന്ന് മുതൽ ജിമെയിൽ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കുമെന്നാണ് ഇമെയിലിൽ കാണപ്പെടുന്നത്. ഗൂഗിളിൽ നിന്നും ഔദ്യോഗികമായി ഒരു പ്രഖ്യാപനവും പുറത്ത് വരാത്തതിനാൽ പോസ്റ്റിന്റെ ആധികാരികതയെക്കുറിച്ച് സംശയം ഉയർന്നിട്ടുണ്ട്.

'പിള്ളേർ പണി തുടങ്ങി'; രണ്ടാം ദിനത്തിലും ബോക്സ് ഓഫീസിൽ കുതിപ്പുമായി 'മഞ്ഞുമ്മൽ ബോയ്സ്'

ഈ അഭ്യൂഹങ്ങൾ എല്ലാത്തിനും ഗൂഗിൾ മറുപടി നൽകി, ജി മെയിൽ ഷട്ട്ഡൗൺ അഭിമുഖീകരിക്കുന്നില്ലെന്നും 'ഇവിടെ തുടരുമെന്നും' (here to stay) ആയിരുന്നു അറിയിപ്പ്. ഈ വിവരം ഉപഭോക്താക്കളെ അറിയിക്കാൻ എക്സ് പ്ലാറ്റ്ഫോമാണ് ഉപയോഗിച്ചത്. 2024 ജനുവരിയിൽ 'HTML'ൽ നിന്ന് കൂടുതൽ ഊർജസ്വലമായ ഇൻ്റർഫേസിലേക്ക് മാറുന്ന ജി മെയിലിൻ്റെ ഡിഫോൾട്ട് വ്യൂവിൽ അടുത്തിടെ വരുത്തിയ പരിഷ്ക്കരണങ്ങളും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

To advertise here,contact us