ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്; ചെന്നൈയിൽ നാല് മരണം, മഴയുടെ ശക്തി കുറഞ്ഞു

ഇന്നലെ രാത്രി പൂർണമായി ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു

1 min read|01 Dec 2024, 02:14 pm

ചെന്നൈ: തമിഴ്‌നാടിനെ മുൾമുനയിൽ നിർത്തിയ ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമർദ്ദമായി മാറുന്നു. ഇന്നലെ രാത്രി 11 മണിയോടെ പൂർണമായി ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു.

ചെന്നൈയിൽ ഇതുവരെ മഴക്കെടുതിയിൽ നാല് മരണമാണ് റിപ്പോർട്ട് ചെയ്തത്. 13 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ , പുതുച്ചേരി, കാരയ്‌ക്കൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയുമാണ് ഇപ്പോഴുള്ളത്. മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നത്. തമിഴ്‌നാട്ടിലെ ഒമ്പത് തുറമുഖങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നു എന്നാണ് അധികൃതർ പറയുന്നത്.

To advertise here,contact us