ബിഎസ്പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊന്നു; പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

കെ ആംസ്ട്രോങ് ആണ് ആക്രമണത്തിൽ മരിച്ചത്

ചെന്നൈ: ബഹുജൻ സമാജ്വാദി പാർട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡൻ്റിനെ ആറംഗസംഘം വെട്ടിക്കൊലപ്പെടുത്തി. കെ ആംസ്ട്രോങ് ആണ് ആക്രമണത്തിൽ മരിച്ചത്. രാത്രി 7.30-ഓടെയായിരുന്നു സംഭവം.

ചെന്നൈ കോർപ്പറേഷനിലെ മുൻ കൗൺസിലറായ ആംസ്ട്രോങ്ങിനെ പെരമ്പൂരിലെ വീടിന് സമീപം വെച്ച് ഇരുചക്രവാഹനത്തിൽ എത്തിയ സംഘമാണ് ആക്രമിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതികൾക്കായി കൊളത്തൂർ പൊലീസ് അന്വേഷണം ശക്തമാക്കി.

To advertise here,contact us