തനിക്ക് സ്തനാർബുദമാണെന്ന് വെളിപ്പെടുത്തി നടി ഹിനാ ഖാൻ; രോഗം മൂന്നാഘട്ടത്തിൽ, അതിജീവിക്കുമെന്ന് നടി

സ്വകാര്യത അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. രോഗത്തിൽ നിന്ന് അതിജീവിക്കുമെന്നും നടി ആരാധകരെ പോസ്റ്റിലൂടെ അറിയിച്ചു.

ടെലിവിഷൻ താരം ഹിനാ ഖാന് സ്തനാർബുദമാണെന്ന് സ്ഥിരീകരിച്ചു. നടി തന്നെയാണ് വിവരം പങ്കുെവച്ചത്. തനിക്ക് സ്തനാർബുദമാണെന്നും തേര്ഡ് സ്റ്റേജാണെന്നും അതിന് ചികിത്സയിലാണെന്നും നടി തന്നെയാണ് വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റിട്ടാണ് നടി വിവരം പങ്കുവെച്ചത്. തനിക്ക് സ്വകാര്യത അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. രോഗത്തിൽ നിന്ന് അതിജീവിക്കുമെന്നും നടി ആരാധകരെ പോസ്റ്റിലൂടെ അറിയിച്ചു.

എല്ലാവരേയും അഭിസംബോധന ചെയ്തുകൊണ്ടാണ് നടി പോസ്റ്റിന് തുടക്കം. തന്നെക്കുറിച്ച് പ്രചരിച്ച കിംവദന്തികളെ കുറിച്ച് വ്യക്തമാക്കാമെന്നായിരുന്നു പോസ്റ്റ്. എല്ലാ 'ഹിനഹോളിക്സുകൾക്കും (ഇൻസ്റ്റഗ്രാം ഫാൻ പേജ്) എന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന എല്ലാവരുമായും പ്രധാനപ്പെട്ട ഒരു വാർത്ത പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് സ്തനാർബുദം തേർഡ് സ്റ്റേജാണെന്ന് കണ്ടെത്തി. ഈ രോഗത്തെ ജീവിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. വെല്ലുവിളികളോട് പോരാടി അതിജീവിക്കാൻ ഞാൻ തയ്യാറാണ്.

ഈ സമയത്ത് നിങ്ങളിൽ നിന്ന് പരിഗണനയും സ്വകാര്യതയും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സ്നേഹത്തെയും അനുഗ്രഹത്തെയും ഏറെ വിലമതിക്കുന്നു. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും കഥകളും പിന്തുണാ നിർദ്ദേശങ്ങളും പങ്കുവെക്കുകയാണെങ്കിൽ ഈ യാത്രയിൽ എനിക്ക് ഉപകാരപ്പെടും. ഞാൻ എൻ്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം സർവ്വശക്തൻ്റെ കൃപയാൽ ഈ വെല്ലുവിളിയോട് പോരാടും. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും സ്നേഹവും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു', ഹിനാ ഖാൻ്റെ പോസ്റ്റ്.

ഹിന്ദി ടെലിവിഷൻ രംഗത്തെ ജനപ്രിയ നാമമാണ് ഹിനാ ഖാൻ. ജനപ്രിയ ടെലിവിഷൻ ഷോയായ 'യേ രിഷ്താ ക്യാ കെഹ്ലതാ ഹേ'യിൽ 'അക്ഷര' എന്ന കഥാപാത്രമായി അഭിനയിച്ച് വീട്ടമ്മമാർ ഉൾപ്പെടെയുള്ളവരുടെ ഇഷ്ടതാരമായി മാറി. 'കസൗട്ടി സിന്ദഗി കേ സീസൺ രണ്ടിൻ്റെ ഭാഗമായിട്ടുണ്ട്. ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 'കൊമോലിക' എന്ന പേരിൽ പ്രതിനായികയായാണ് അഭിനയിച്ചത്. കുറച്ച് മാസങ്ങൾക്ക് ശേഷം ഹിനാ ഖാൻ ഷോയിൽ നിന്ന് വിട്ടുനിന്നിരുന്നു.

ടെലിവിഷൻ സീരിയലുകളെ കൂടാതെ റിയാലിറ്റി ഷോകളായ ഖത്രോ കെ ഖിലാഡി സീസൺ 8, ബിഗ് ബോസ് 11 എന്നിവയിലും നടി പങ്കെടുത്തിട്ടുണ്ട്. നാഗിൻ അഞ്ചാം സീസണിലും ഹിനാഖാൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നാഗിൻ സീരിയലിന്റെ ടൈറ്റിൽ സർപ്പമായി മാറുന്നതായി അഭിനയിച്ചു. ഡാമേജ്ഡ് 2 എന്ന വെബ് സീരീസിൻ്റെ രണ്ടാം സീസണിലും ഹിനാ ഖാൻ അഭിനയിച്ചിട്ടുണ്ട്.

To advertise here,contact us