ഡൽഹിയിൽ കൊടുംക്രൂരത; പത്തുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, തല തകർത്ത നിലയില്

രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്

ന്യൂഡൽഹി: നരേല മേഖലയിൽ 10 വയസുകാരിയെ രണ്ട് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കല്ലും ഇഷ്ടികയും ഉപയോഗിച്ച് കുട്ടിയുടെ തല തിരിച്ചറിയാനാകാത്തവിധം തകർത്ത നിലയിലായിരുന്നു. സംഭവത്തിൽ ഫാക്ടറി തൊഴിലാളികളായ രാഹുൽ (20), ദേവദത്ത് (30) എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

രാത്രി 9:45 ഓടെ അത്താഴം കഴിഞ്ഞ് കളിക്കാൻ പോയ മകൾ തിരിച്ചെത്താത്തതിനെ തുടർന്ന് താനും കുടുംബവും തിരയാൻ തുടങ്ങിയെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. തല തകർത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഔട്ടർ-നോർത്ത്) രവികുമാർ സിംഗ് പറഞ്ഞു. ഫോറൻസിക് സംഘത്തെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.

To advertise here,contact us