സ്ത്രീയെ പിടിച്ചുവെച്ച് ക്രൂരമര്ദ്ദനം, വീഡിയോ പകർത്തി കൂടെയുണ്ടായിരുന്നവര്; ഒരാള് അറസ്റ്റില്

മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു

ഭോപ്പാല്: ഒരു കൂട്ടം പുരുഷന്മാര് ചേര്ന്ന് സ്ത്രീയെ മര്ദ്ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള് പുറത്ത്. മധ്യപ്രദേശിലെ ധര് ജില്ലയിലാണ് സംഭവം. സ്ത്രീയെ പുരുഷന്മാര് പിടിച്ചുവെച്ചിരിക്കുന്നതും വടികൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളില് കാണാം. വീഡിയോ പുറത്തുവന്നതോടെ സംഭവത്തില് അധികൃതര് നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

വീഡിയോ ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും മുഖ്യപ്രതിയെ പിടികൂടുകയും ചെയ്തെന്ന് ധര് പൊലീസ് സൂപ്രണ്ട് മനോജ് കുമാര് സിംഗ് പറഞ്ഞു. കൊക്രി ഗ്രാമവാസിയായ നിര്സിംഗാണ് മുഖ്യപ്രതി. വീഡിയോയില് കാണുന്ന മറ്റ് വ്യക്തികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും മനോജ് കുമാര് സിംഗ് പറഞ്ഞു. ഈ അക്രമം അപലപനീയമാണ്, ഇരയ്ക്ക് നീതി ഉറപ്പാക്കാന് തങ്ങള് പ്രതിജ്ഞാബദ്ധരാണെന്നന്നും മനോജ് കുമാര് കൂട്ടിച്ചേര്ത്തു.

Horrifying visuals from Dhar district of Madhya Pradesh. This is what Beti Bachao Beti padhao looks like.? pic.twitter.com/zGXaQuMQI0

സംഭവത്തിന് പിന്നിലെ കൂടുതല് വിവരങ്ങള് പുറത്തുവന്നിട്ടില്ല. കഴിഞ്ഞ മാസം മധ്യപ്രദേശിലെ അശോക് നഗര് ജില്ലയില് പ്രായമായ ദളിത് ദമ്പതികളെ മര്ദ്ദിക്കുകയും ചെരുപ്പ് മാല അണിയിക്കുകയും ചെയ്തതായി വാര്ത്തകള് പുറത്തു വന്നിരുന്നു.

To advertise here,contact us