പീഡനശ്രമവും അശ്ലീലമായി സംസാരിക്കുന്നതും തടഞ്ഞു; മാതൃസഹോദരിയെ കൊലപ്പെടുത്തി പത്താം ക്ലാസ് വിദ്യാർത്ഥി

സംഭവം നടന്ന ദിവസം പ്രതിയായ വിദ്യാർത്ഥി യുവതിക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നു.

icon
dot image

ബെംഗളൂരു: മാതൃസഹോദരിയെ കൊലപെടുത്തിയതിന് പത്താം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ പൊലീസ് പിടിയില്. അശ്ലീല ചുവയോടെ സംസാരിച്ചത് യുവതി തടഞ്ഞതിനെ തുടർന്നാണ് വിദ്യാർത്ഥി മാതൃസഹോദരിയെ കൊലപ്പെടുത്തിയതെന്ന് കർണാടക പൊലീസ് അറിയിച്ചു. ദക്ഷിണ കന്നഡയിലെ ഉപ്പിനങ്ങാടി നഗരത്തിനടുത്തുള്ള ഗ്രാമത്തിലായിരുന്നു സംഭവം.

ഞായറാഴ്ച രാത്രിയിലാണ് 37 കാരിയായ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന ദിവസം പ്രതിയായ വിദ്യാർത്ഥി യുവതിക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നു. യുവതി ഉറങ്ങുന്ന സമയത്ത് ആൺകുട്ടി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ യുവതി ആൺകുട്ടിയെ എതിർക്കുകയും ശകാരിക്കുകയും ചെയ്തു. കൂടാതെ മാന്യമായി പെരുമാറണം എന്ന് ഉപദേശിക്കുകയും ചെയ്തു.

ഡല്ഹിയില് ചൂട് വില്ലനാകുന്നു; 48 മണിക്കൂറിനിടെ പലയിടങ്ങളിലായി 50 പേരെ മരിച്ച നിലയില് കണ്ടെത്തി

സംഭവം മാതൃസഹോദരി മറ്റുള്ളവരോട് പറയുമെന്ന് വിദ്യാർത്ഥി ഭയന്നിരുന്നു. തുടർന്ന് ഉറങ്ങി കിടന്ന സമയത്ത് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതത്തെ തുടർന്നാണ് മാതൃസഹോദരി മരിച്ചതെന്ന് കുട്ടി പിതാവിനെ വിളിച്ചറിയിച്ചിരുന്നു. യുവതിയുടെ മൃതദേഹം കണ്ടെത്തിയത് മുതൽ പൊലീസിന് വിദ്യാർത്ഥിയെ സംശയമുണ്ടായിരുന്നു. പ്രതിയുടെ മുതുകിൽ പോറലുള്ളതായി പിതാവും പൊലീസിൽ അറിയിച്ചു. യുവതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് മുതുകിൽ പോറലുകൾ ഉണ്ടായതെന്നും വിദ്യാർത്ഥി സമ്മതിച്ചിട്ടുണ്ട്.

dot image
To advertise here,contact us