'സൽമാൻ ഖാനെ കൊല്ലും'; ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ കൊല്ലുമെന്ന് വീഡിയോ സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ കൊല്ലുമെന്ന് വീഡിയോ സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ബുണ്ടി സ്വദേശി ബൻവാരിലാൽ ലതുർലാൽ ഗുജാറി(25)നെ മുംബൈ പൊലീസാണ് പിടികൂടിയത്. ബൻവാരിലാൽ ലതുർലാൽ ഗുജാർ തൻ്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്തു. "ലോറൻസ് ബിഷ്ണോയിയും ഗോൾഡി ബ്രാറും അവരുടെ സംഘാംഗങ്ങളും എൻ്റെ കൂടെയുണ്ട്, വിഷയത്തിൽ ഇതുവരെ മാപ്പ് പറയാത്തതിനാൽ ഞാൻ സൽമാൻ ഖാൻ കൊല്ലും", പ്രതി വീഡിയോയിൽ പറഞ്ഞു.

രാജസ്ഥാനിലെ ഒരു ഹൈവേയിൽ വച്ചാണ് പ്രതി വീഡിയോ തയ്യാറാക്കിയത്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നത് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506(2), 504, 34 വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഏപ്രിൽ 14-ന് പുലർച്ചെ 4:52 ന് സൽമാൻ ഖാൻ്റെ വീടായ ഗാലക്സി അപ്പാർട്ട്മെൻ്റിന് നേരെവെടിവെയ്പ്പ് നടന്നിരുന്നു. വെടിയുണ്ടകളിൽ ഒന്ന് സൽമാൻ്റെ വീടിൻ്റെ ഭിത്തിയിൽ പതിച്ചപ്പോൾ മറ്റൊരു ബുള്ളറ്റ് അവിടെ സ്ഥാപിച്ചിരുന്ന സുരക്ഷാവലയം തുളച്ച് വീടിനുള്ളിലെ ഡ്രോയിംഗ് റൂമിൻ്റെ ഭിത്തിയിൽ പതിക്കുകയായിരുന്നു. ഇതിന് ശേഷം ബൈക്ക് പള്ളിക്ക് സമീപം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. ഈ കേസിൽ ജൂൺ നാലിന് ഉച്ചയ്ക്ക് 12 മണിയോടെ മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ചിലെ നാല് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്താൻ സൽമാൻ ഖാൻ്റെ വീട്ടിലെത്തിയിരുന്നു. അതിനോടനുബന്ധിച്ച് ഭീഷണി സന്ദേശം വന്നതിനാൽ പൊലീസ് ജാഗ്രതയിലാണ്.

To advertise here,contact us