'രാമൻ ജോലി ചെയ്യാനുള്ള കൽപ്പന നൽകിയിട്ടുണ്ട്'; ഇന്ദ്രേഷ് കുമാറിൻ്റെ പരാമർശത്തോട് പ്രതികരിച്ച് മാഞ്ചി

വ്യാഴാഴ്ച ജയ്പൂരിനടുത്തുള്ള കനോട്ടയില് നടന്ന ഒരു പരിപാടിയില് സംസാരിക്കവേയായിരുന്നു ഇന്ദ്രേഷ് കുമാർ ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്

ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മോശം പ്രകടനത്തിന് കാരണം അഹങ്കാരമാണെന്ന മുതിർന്ന ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിൻ്റെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി. അദ്ദേഹം സന്തോഷിക്കട്ടെ. ഭഗവാൻ രാമൻ ഞങ്ങൾക്ക് ജോലി ചെയ്യാനുള്ള കൽപ്പന നൽകിയിട്ടുണ്ട്, ഞങ്ങൾ പ്രവർത്തിക്കുന്നു. ഇത് പറയുന്നവർ സ്വയം ചിന്തിക്കണം,' ആർഎസ്എസ് നേതാവിൻ്റെ വിമർശനത്തോട് പ്രതികരിക്കവെ മാഞ്ചി പറഞ്ഞു.

വ്യാഴാഴ്ച ജയ്പൂരിനടുത്തുള്ള കനോട്ടയില് നടന്ന ഒരു പരിപാടിയില് സംസാരിക്കവേയായിരുന്നു ഇന്ദ്രേഷ് കുമാർ ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്. ബിജെപിയുടെ മോശം പ്രകടനത്തിന് കാരണം അഹങ്കാരമാണെന്ന് ഇന്ദ്രേഷ് കുമാര് വിമർശിച്ചു. ഭഗവാനെ ആരാധിക്കുന്നവര് ക്രമേണ അഹങ്കാരികളായിത്തീര്ന്നു. ആ പാര്ട്ടി ഏറ്റവും വലിയ പാര്ട്ടിയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും അഹങ്കാരത്താല് രാമന് അവരെ 240 സീറ്റില് നിര്ത്തിയെന്നും ഇന്ദ്രേഷ് കുമാര് പറഞ്ഞു.

To advertise here,contact us