മുംബൈ: ഓണ്ലൈനായി ഡോക്ടറുടെ അപ്പോയിന്മെന്റ് മുന്കൂര് എടുത്ത നടന് നഷ്ടമായത് 77,000 രൂപ. ഓണ്ലൈന് തട്ടിപ്പിന് ഇരയായി നിമിഷങ്ങൾക്കകം വിവരം ബാങ്ക് മാനേജരെ അറിയിക്കുകയും തട്ടിപ്പ് ലിങ്കുകൾ ടാപ്പ് ചെയ്യുകയും ചെയ്തതിനെ തുടർന്ന് നാല് ദിവസത്തിന് ശേഷം ബാങ്ക് അക്കൗണ്ടിലേക്ക് തുക തിരികയെത്തി. സിനിമകളില് ചെറിയ വേഷങ്ങള് ചെയ്യുന്ന മുഹമ്മദ് ഇഖ്ബാൽ എന്ന ഇഖ്ബാൽ ആസാദിന് (59) ആണ് പണം നഷ്ടമായത്.
ദാദർ കേന്ദ്രീകരിച്ചുള്ള ഓർത്തോപീഡിക് ഡോക്ടർമാരുടെ ഫോൺ നമ്പറുകൾ ഗൂഗിളില് തിരഞ്ഞു കണ്ടെത്തിയാണ് ജൂൺ ആറിന് ആസാദ് ഓണ്ലൈന് കണ്സള്ട്ടേഷനായി കോൾ ചെയ്യുന്നത്. കോളിന് മറുപടി നൽകിയയാൾ ഡോക്ടറോട് സംസാരിക്കുന്നതിന് മുമ്പ് പത്ത് രൂപ അടച്ച് രജിസ്റ്റർ ചെയ്യാൻ ആസാദിനോട് ആവശ്യപ്പെട്ടു. വിളിച്ചയാൾ രണ്ട് തവണ ആസാദിന് ലിങ്ക് അയച്ചു. പക്ഷേ രണ്ട് തവണയും ആസാദിന് പൈസ അയക്കാൻ കഴിഞ്ഞില്ല. അപകടം മനസ്സിലാക്കിയ ആസാദ് ഉടൻ തന്നെ ബാങ്ക് മാനേജരെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിയിച്ചുവെങ്കിലും തിങ്കളാഴ്ച രാവിലെ ആസാദിന്റെ മൊബൈൽ ഫോണിൽ നാല് സന്ദേശങ്ങൾ ലഭിച്ചു. ബാങ്ക് അക്കൗണ്ടിൽ നിന്ന് 77,000 രൂപ പിൻവലിച്ചതായി പറഞ്ഞായിരുന്നു സന്ദേശം. എന്നാല് നാല് ദിവസത്തിന് ശേഷം ഈ തുക അക്കൌണ്ടില് തിരികെയെത്തി.
ഭാര്യയുടെ പോസ്റ്റിലിട്ട കമന്റ്, കലാശിച്ചത് കൊലപാതകത്തിൽ; കൊല്ലപ്പെട്ടത് ദർശന്റെ കടുത്ത ആരാധകൻ
സന്ദേശങ്ങൾ ലഭിച്ചതിനെത്തുടർന്ന് 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ താൻ ഉടൻ ബന്ധപ്പെട്ടെങ്കിലും അത് ലഭിച്ചില്ലെന്ന് ആസാദ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 420 ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയുൾപ്പെടെയുള്ള പ്രസക്തമായ വകുപ്പുകൾ പ്രകാരം അജ്ഞാതനായ സൈബർ തട്ടിപ്പ് വീരന് എതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.