ലഫ്. ജനറല് ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി

ഈ മാസം 30ന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേല്ക്കും

ന്യൂഡല്ഹി: ലഫ്. ജനറല് ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. ജൂണ് മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേല്ക്കും. നിലവിലെ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും. കരസേനാ ഉപമേധാവിയായി ഫെബ്രുവരിയിലാണ് ലഫ്. ജനറല് ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്.

പാക്കിസ്ഥാന്, ചൈന അതിര്ത്തികളില് ദീര്ഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഉപേന്ദ്ര ദ്വിവേദി സേനാ മേധാവിയായേക്കുമെന്ന് സൂചനകള് നേരത്തെയുണ്ടായിരുന്നു.

To advertise here,contact us