കാബിനറ്റ് മന്ത്രി പദവി ഉണ്ടായിട്ടും ഈ സഹമന്ത്രി സ്ഥാനം തഴംതാഴ്ത്തൽ; പ്രഫുൽ പട്ടേൽ

മൂന്നാം മോദി സർക്കാരിൻ്റ ഭാഗമാകാനില്ലെന്ന എൻസിപി തീരുമാനത്തിലാണ് പ്രഫുൽ പട്ടേൽ പ്രതികരിച്ചത്

ന്യൂഡൽഹി: മുൻ യുപിഎ സർക്കാരിലെ കാബിനറ്റ് മന്ത്രി സ്ഥാനത്ത് ഇരുന്ന തന്നെ ഇത്തവണ സഹമന്ത്രിയായി അധിക്കാരം ഏൽപ്പിക്കുന്നത് തരംതാഴ്ത്തലിന് തുല്യമാണെന്ന് പ്രതികരിച്ച് പ്രഫുൽ പട്ടേൽ. മൂന്നാം മോദി സർക്കാരിൻ്റ ഭാഗമാകാനില്ലെന്ന എൻസിപി തീരുമാനത്തിലാണ് പ്രഫുൽ പട്ടേൽ പ്രതികരിച്ചത്.

മന്ത്രിസഭയുടെ ഭാഗമാകാനുള്ള കാത്തിരിക്കാൻ തയ്യാറാണെന്നും അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പ്രഫുൽ പറഞ്ഞു. ബിജെപി നേതൃത്വം ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.

'എൻസിപിക്ക് സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രിയെ ലഭിക്കുമെന്ന് ഇന്നലെ രാത്രിയാണ് അറിയിച്ചത്. ഞാൻ മുൻപ് കേന്ദ്ര സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്നു, അതിനാൽ ഈ വാഗ്ദാനം സ്വീകരിച്ചാൽ തരംതാഴ്ത്തലാകും'. എന്നും ബിജെപി നേതൃത്വം പരിഹാര നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.

LIVE BLOG: മൂന്നാമതും പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് മോദി; രണ്ടാമനായി രാജ്നാഥ് സിങ്

To advertise here,contact us