അയോധ്യയെ വെച്ച് വോട്ട് നേടാൻ ശ്രമിച്ചു: പക്ഷേ അയോധ്യ ബിജെപിയെ കൈവിട്ടു; അഭിഷേക് ബാനർജി

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിച്ചത്

ന്യൂഡൽഹി: പല മണ്ഡലങ്ങളിലും അട്ടിമറി വിജയമാണ് ബിജെപി പ്രതീക്ഷിച്ചിരുന്നതെങ്കിലും പല മണ്ഡലങ്ങളും ആ പ്രതീക്ഷയ്ക്ക് വിപരീതമായിട്ടാണ് ഫലം കണ്ടത്. അത്തരത്തിലൊരു മണ്ഡലമായിരുന്നു ഫയ്സാബാദ്. അഖിലേഷ് യാദവിൻ്റെ വിജയത്താേടെ ബിജെപിയെ കൈവിട്ടിരിക്കുകയാണ് അയോധ്യ. എന്നാൽ അയോധ്യ ബിജെപിയെ തോൽപ്പിച്ചതിൽ അതിശയിക്കാനാവില്ലെന്നാണ് തൃണമൂൽ എം പി അഭിഷേക് ബാനർജി പറഞ്ഞത്. ഇൻഡ്യ സഖ്യം ഒറ്റക്കെട്ടാണെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാസം മുമ്പുവരെ ബി ജെ പി നേതാക്കൾ പശ്ചിമ ബംഗാളിലെത്തി പാർട്ടിക്ക് 30 ലോക്സഭാ സീറ്റുകൾ നൽകണമെന്നും അത് ടി എം സി സർക്കാറിനെ വീഴ്ത്തുമെന്നും പറഞ്ഞു. ബി ജെ പിക്ക് 30 സീറ്റുകൾ ലഭിക്കുമെന്ന് അവർ ഉറപ്പിച്ചു പറഞ്ഞിരുന്നു. എന്നാൽ ഞങ്ങൾക്ക് അത് ലഭിച്ചു. ഇത്തരം കൂടുതൽ പ്രവചനങ്ങൾ നടത്താൻ ബി ജെ പി നേതാക്കളോട് ആവശ്യപ്പെടുകയാണ്" എന്നും അഭിഷേക് പരിഹസിച്ചു. മോദി ഭരണകാലത്തെ വിലക്കയറ്റത്തിനും പൗരന്മാർ അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുള്ള അവഗണനക്കെതിരെയുമാണ് രാജ്യത്തെ ജനങ്ങൾ വോട്ട് ചെയ്തതെന്നും അഭിഷേക് ബാനർജി പറഞ്ഞു.

രാമൻ്റെ പേരിൽ വോട്ട് കൈകലാക്കാൻ ശ്രമിച്ചവാണ് ബി ജെ പി. അത് ജനങ്ങൾക്ക് മനസ്സിലായി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിച്ചത്. ഇതിനെല്ലാം ഉള്ള മറുപടിയായി ജനങ്ങൾ വോട്ടിലൂടെ അവരുടെ അഭിപ്രായം അറിയിച്ചു.

സംവരണ സീറ്റുകളില് ബിജെപിയോ കോണ്ഗ്രസോ?

To advertise here,contact us