മൂന്ന് ദശകങ്ങള്ക്ക് ശേഷം പാര്ലമെന്റിലേക്ക് സിപിഐഎംഎൽ ലിബറേഷന്; എത്തുന്നത് രണ്ട് എംപിമാര്

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ൽ സിപിഐ, സിപിഐഎം, സിപിഐഎംഎൽ, ആർഎസ്പി അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചതായി കേന്ദ്ര ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ൽ സിപിഐ, സിപിഐഎം, സിപിഐഎംഎൽ ലിബറേഷന്, ആർഎസ്പി അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചതായി കേന്ദ്ര ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലായി ഒമ്പത് സീറ്റുകൾ നേടിയതോടെ ഇടതുപാർട്ടികൾ സംയുക്തമായി തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തിയെന്നും ഇൻഡ്യ മുന്നണിക്ക് കരുത്ത് നൽകിയെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

വിജയിച്ച സ്ഥാനാർത്ഥികൾക്കും ജനങ്ങൾക്കും നന്ദി പറഞ്ഞ യെച്ചൂരി വ്യത്യസ്ത ഇടതുപാർട്ടികളുടെ പാനലിൽ വിജയിച്ച സ്ഥാനാർത്ഥികളെയും പരിചയപ്പെടുത്തി. രാജസ്ഥാനിലെ സിക്കാർ മണ്ഡലത്തിൽ നിന്നും സിപിഐഎമ്മിന്റെ അംറ റാം 72,000 വോട്ടുകൾക്ക് വിജയിച്ചു. തിരുപ്പൂരിൽ സിപിഐയുടെ സുബ്ബരായൻ കെയും നാഗപട്ടണത്തിൽ നിന്ന് സെൽവരാജ് വി യും വിജയിച്ചു. അതെ സമയം ബിഹാറിൽ സിപിഐയും സിപിഐഎംഎല്ലും ഓരോ സീറ്റ് നേടി. സിപിഐഎംഎല്ലിൻ്റെ രാജാ റാം സിംഗ് കാരക്കട്ടിൽ വിജയിച്ചപ്പോൾ സിപിഐയുടെ സുദാമ പ്രസാദ് കേന്ദ്രമന്ത്രി കൂടിയായിരുന്ന ബിജെപിയുടെ ആർകെ സിങ്ങിനെ 60,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിപിഐഎംഎൽ പ്രതിനിധി ലോക്സഭായിലേക്ക് തിരിച്ചു വരുന്നത്.

കേരളത്തിൽ കോൺഗ്രസിന്റെ കൂടെയുള്ള റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ (ആർഎസ്പി) എൻ കെ പ്രേമചന്ദ്രൻ തൻ്റെ തൊട്ടടുത്ത എതിരാളിയായ സിപിഐഎമ്മിലെ എം മുകേഷിനെ ഒന്നരലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി. കേരളത്തിലെ ആലത്തൂർ തമിഴ്നാട്ടിലെ, ഡിണ്ടിഗൽ, മധുര എന്നിവയാണ് സിപിഐഎം പിടിച്ചെടുത്ത മറ്റ് മൂന്ന് സീറ്റുകൾ.

To advertise here,contact us